
അഞ്ചൽ: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വയല പ്ലാവിള പുത്തൻവീട്ടിൽ സുരേഷ് കുമാറാണ് (49) മരിച്ചത്. കഴിഞ്ഞ ഡിസംബർ 11 ന് രാത്രി എട്ടരയോടെ അഞ്ചൽ - ആയൂർ പാതയിൽ പെരുങ്ങള്ളൂരിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. സുരേഷ് കുമാറുൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. സ്വപ്നയാണ് സുരേഷ് കുമാറിന്റെ ഭാര്യ. മക്കൾ: സഞ്ജയ്, സിദ്ധാർത്ഥ്.