വിതുര:ജില്ലാ ത്രോബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ തൊളിക്കോട് പനയ്ക്കോട് വി.കെ.കാണി ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സബ്ജൂനിയർ ത്രോബാൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പനയ്ക്കോട് ഗവൺമെന്റ് വി.കെ.കാണി ഹൈസ്കൂളും,പെൺകുട്ടികളുടെ വിഭാഗത്തിൽ നരുവാമൂട് ചിൻമയാക്ലബും ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.സമാപനസമ്മേളനം അബ്കാരിക്ഷേമനിധിബോഡ് ചെയർമാൻ കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പനയ്ക്കോട് സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.ജെ.ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,ബോബി.സി.ജോസഫ്,ഹെഡ്മിസ്ട്രസ് അനിതകുമാരി,പനയ്ക്കോട് വാ‌ർഡ്മെമ്പർ സന്ധ്യ.എസ്.നായർ എന്നിവർ പങ്കെടുത്തു.