ബാലരാമപുരം:പെരിങ്ങമല ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നാൽപ്പതാം തിരുവുത്സവത്തിന് തൃക്കൊടിയേറി.ഇന്ന് രാവിലെ 9ന് രാജഗോപാല പൂജയും വിദ്യാരാജഗോപാല മന്ത്രാർച്ചനയും,​വൈകിട്ട് 6.30 ന് ദീപാരാധന,​ പുഷ്പാഭിഷേകം,​25ന് വൈകിട്ട് 6.30 ന് ദീപാരാധന,​ രാത്രി 7ന് ചാക്യാർകൂത്ത്,​ 26ന് വൈകിട്ട് 6.30 ന് ദീപാരാധന,​ 7 ന് ഉറിയടി തുടർന്ന് പള്ളിവേട്ട,​ 27ന് വൈകിട്ട് 5ന് ആറാട്ട് ബലി,​തുടർന്ന് ആറാട്ട് പുറപ്പാട്,​ തുടർന്ന് തിരു:ആറാട്ട്. ആറാട്ട് കഴിഞ്ഞ് ഭഗവാനെ വാദ്യമേള അകമ്പടിയോടെ നിറപറകളും തട്ടനിവേദ്യങ്ങളും സ്വീകരിച്ച് ശിശുമന്ദിരം റോഡ് കടന്ന് എൽ.പി.എസ് കവാടം വഴി പെരിങ്ങമല ജംഗ്ഷൻ വഴി ക്ഷേത്ര സന്നിധിയിലേക്ക് എത്തിച്ചേരും.തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം,​ മംഗളപൂജ,​ കൊടിയിറക്ക്,​ കൊടിക്കീഴിൽ കാണിക്ക,​ വലിയ ഗുരുസി.