manimandapasamarpanam

മുടപുരം :കോളിച്ചിറ ചരുവിള മാടൻനട ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ മകര അനിഴം മഹോത്സവത്തിന് കഴിഞ്ഞ ദിവസം തൃക്കൊടിയേറി. 27ന് സമാപിക്കും.വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച മണിമണ്ഡപം ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ ക്ഷേത്രത്തിന് സമർപ്പിച്ചു. 24 ന് രാവിലെ 8 . 45 ന് കളമെഴുത്തും പാട്ടും ആരംഭിക്കും. 9 ന് മാടൻ തമ്പുരാന് സമൂഹധാര. 11 ന് മാടന് ഭസ്മാഭിഷേകം.25 ന് രാവിലെ 6 ന് മൃത്യുഞ്ജയ ഹോമം, വൈകുന്നേരം 4.30 ന് സർവ്വൈശ്വര്യപൂജ. 26 ന് രാവിലെ 11 .30 ന് നാഗരൂട്ട്, രാത്രി 7 ന് ഭദ്രകാളി പൂജ.27 ന് രാവിലെ 8 ന് സമൂഹപൊങ്കാല, രാത്രി 7 .30 ന് ആത്മീയ പ്രഭാഷണം, രാത്രി 9.30 ന് കൊടിയിറക്ക്. എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഉണ്ടാകും.