മുടപുരം : മുട്ടപ്പലം ഇടയിലത്ത് മാടൻനട ദേവീ ക്ഷേത്രത്തിലെ എട്ടാം പ്രതിഷ്ഠ വാർഷികവും മകര ഭരണി മഹോത്സവവും ഫെബ്രുവരി 2 മുതൽ 8 വരെ നടക്കും.ഉത്സവ ദിവസങ്ങളിൽ മലർ നിവേദ്യം,അഷ്ടദ്രവ്യ മഹാഗണപതി ഹോമം,അപ്പം മൂടൽ,മോദക നിവേദ്യം,ഭഗവതി സേവാ,മൃത്യുഞ്ജയ ഹോമം തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ നടക്കും.ഫെബ്രുവരി 2ന് രാവിലെ 9.30ന് തൃക്കൊടിയേറ്റ്.രാത്രി 7 .15ന് തോറ്റം പാട്ട് ആരംഭം. 4ന് രാവിലെ 9ന് നാഗരൂട്ട്.രാത്രി 8ന് തൃക്കല്യാണം. പ്രതിഷ്ഠ വാർഷിക ദിനമായ 10ന് രാവിലെ 5 .30 ന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, ഭഗവതി സേവാ,കുങ്കുമാഭിഷേകം തുടങ്ങിയ ചടങ്ങുകളും ഉണ്ടാകും.