പോത്തൻകോട്:അശാസ്ത്രീയമായ മംഗലപുരം - തേക്കട ഔട്ടർ റിംഗ് റോഡ് പദ്ധതിക്കെതിരെ ഔട്ടർ റിംഗ് റോഡ് ജനകീയ സമരസമിതി പദ്ധതി പ്രദേശത്ത് കുടി ഒഴിപ്പിക്കപ്പെടുന്നവരുടെ നേതൃത്വത്തിൽ പൂലന്തറ ജംഗ്ഷനിൽ ഐക്യദീപം തെളിച്ചു. പുന്തറ - ശാന്തിഗിരി ആക്ഷൻ കൗൺസിൽ ചെയർമാൻ പുലന്തറ കിരൺ ദാസ്,ആനന്ദപുരം രാധാകൃഷ്ണൻ, ഷൈജു,മാഹീൻ,സമീർ,അൻവർ, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.