വെഞ്ഞാറമൂട്:കല്ലറ പഞ്ചായത്തിലെ സി.പി.ഐ നേതാക്കൾ സി.പി.എമ്മിൽ ചേർന്നു.സി.പി.ഐ കല്ലറ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും കിസാൻ സഭ മണ്ഡലം പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ മജ്നു,എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗവും സി.പി.ഐ കല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ സൂരജ് എന്നിവരാണ് സി.പി എമ്മിൽ ചേർന്നത്.വെഞ്ഞാറമൂട് ഏരിയ ഓഫീസിൽ ഏരിയ സെക്രട്ടറി ഇ.എ സലിം പതാക നൽകി സ്വീകരിച്ചു.സി.പി.എം കല്ലറ ലോക്കൽ സെക്രട്ടറി ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സജീവ് കോലിയക്കോട്, ഏരിയ കമ്മിറ്റി അംഗം എസ്.കെ സതീഷ്,സുജ സുരേഷ്, ആർ.ഉഷാകുമാരി,ഹസി സോമൻ,ജി രവി, ഇ.വിജയൻ,ഹരി ഭാസ്ക്കർ,സുനിൽ കെ. നായർ തുടങ്ങിയവർ പങ്കെടുത്തു.