തിരുവനന്തപുരം: കഞ്ചാവും ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി.പാറശാല കരുമാനൂർ വിട്ടിയോട് പുത്തൻവീട്ടിൽ ബാബുവിന്റെ മകൻ രജനീഷ്(38)​ ആണ് പിടിയിലായത്. പാറശാല റോഡിൽ ഇവാൻസ് ഹൈസ്കൂളിന് സമീപംവച്ച് എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ഇയാളെ പിടികൂടിയത്. 30 ഗ്രാം കഞ്ചാവും 250 മില്ലിഗ്രാം എം.ഡി.എം.എ യും ഇയാളിൽ നിന്ന് കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു.