karode

മലയിൻകീഴ് : വിളപ്പിൽശാല കാരോട് വിളയിൽ ദേവീക്ഷേത്ര ഭരണ സമിതി നിർമ്മിച്ച ഒാഡിറ്റോറിയത്തിന്റെ (വിളയിൽ ശ്രീഭദ്ര) ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ നിർവഹിച്ചു.ക്ഷേത്ര സമിതി പ്രസിഡന്റ് പി.വി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലിമോഹൻ,വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സുരേഷ്,വി.ആർ.അനീഷ്, എസ്.രാജൻ,ക്ഷേത്രസമിതി സെക്രട്ടറി ആർ.വി.രൻജിത്ത്,ട്രസ്റ്റ് ചെയർമാൻ ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.സാധരണക്കാർക്ക് സൗജന്യ നിരക്കിൽ മംഗള കർമ്മങ്ങൾക്ക് നൽകുന്നതിന് വേണ്ടി നാട്ടുകാരുടെയും ഭക്തരുടെയും സഹായത്താലാണ് ഒാഡിറ്റോറിയം നിർമ്മിച്ചത്.