കുറ്റിച്ചൽ:മുതിർന്ന കോൺഗ്രസ് നേതാവും കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.പി.മുഹമ്മദിന്റെ നിര്യാണത്തിൽ ജനശ്രീ അരുവിക്കര ബ്ലോക്ക് യൂണിയൻ അനുശോചിച്ചു. ചെയർമാൻ എ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.മുൻ വിവരാവകാശ കമ്മിഷണർ അഡ്വ.വിതുര ശശി,ജില്ലാ ചെയർമാൻ വട്ടപ്പാറ അനിൽകുമാർ,മണ്ണാറം വേണു,കൃഷ്ണൻ കുട്ടി നായർ,മണ്ഡലം ചെയർമാൻമാരായ എൽ.രാജേന്ദ്രൻ,ശോഭൻദാസ്,ഉഴമലയ്ക്കൽ ബാബു,എം.എം.ബഷീർ,ആര്യനാട് സതി,വെള്ളനാട് സുനി,കരുണാകരൻ നായർ,കുറ്റിച്ചൽ അനിൽ എന്നിവർ സംസാരിച്ചു.