വക്കം: കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന തിരഞ്ഞടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി അടൂർ പ്രകാശ് എം.പി. വക്കം ഗ്രാമപഞ്ചായത്തിലെ കുന്നുവിള കോളനി മേഖലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം വാർഡ് മെമ്പർ ഗണേഷ് അടൂർ പ്രകാശ് എം.പിയുടെ ശ്രദ്ധയിൽ പെടുത്തിരുന്നു.

അന്ന് നൽകിയ വാഗ്ദാനം പാലിച്ചു കൊണ്ടാണ് ഇവിടെ 10 ലക്ഷത്തിന്റെ ലൈൻ എക്റ്റൻഷൻ കുടിവെള്ള കണക്ഷൻ പദ്ധതി യഥാർത്ഥ്യമാക്കിയത്. കുന്നുവിള വാർഡിന്റെ ഉയർന്ന പ്രദേശമായ കുന്നുവിള കോളനിയിലും പരിസരപ്രദേശങ്ങളിലും ഉൾപ്പെട്ട നൂറോളം കുടുംബങ്ങളുടെ പ്രധാന പ്രശ്നമായ കുടിവെള്ളത്തിന്റെ ദൗർലഭ്യം ഇതുവഴി പരിഹാരമാകും.

കുന്നുവിള - വക്കം റോഡിന്റെ ഭാഗത്ത് നിന്ന് കുന്നുവിള കോളനിയിലേക്ക് 650 മീറ്റർ പതിയ വലിയ പൈപ്പ് ലൈയിനും വാൽവും സ്ഥാപിച്ച് വാട്ടർ കണക്ഷൻ വീടുകളിൽ നലകുന്ന പദ്ധതിക്കായി തുക വിനിയോഗിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും കേരള വാട്ടർ അതോറിട്ടിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.