ആറ്റിങ്ങൽ:കൊവിഡ് നിയന്ത്രണം കർശനമാക്കിയ ഇന്നലെ അനാവശ്യമായി പുറത്തിറങ്ങിയ അഞ്ചുപേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തതായും മതിയായ രേഖകളില്ലാതെ യാത്രചെയ്ത 45 പേർക്ക് പിഴ ചുമത്തിയതായും സി.ഐ. മിഥുൻ പറഞ്ഞു. നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി മുതൽ സ്റ്റേഷൻ പരിധിയിൽ പൊലീസ് പരിശോധന നടത്തി. കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം-കൊല്ലം റൂട്ടിൽ 7 സർവീസുകളാണ് നടന്നത്. കിളിമാനൂരിൽ നിന്ന് വിവിധ റൂട്ടുകളിലേക്ക് 15 സർവീസുകളുണ്ടായിരുന്നു.എല്ലാ സർവീസുകളിലും യാത്രക്കാർ കുറവായിരുന്നു.സ്വകാര്യ ബസ്,​ഓട്ടോ,​ ടാക്സി എന്നിവ സർവീസ് നടത്തിയില്ല.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും ആവശ്യക്കാർ കുറവായിരുന്നു.