kundamonkadave

മലയിൻകീഴ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ജനങ്ങൾ സഹകരിച്ചെന്ന് പൊലീസ്. ശനിയാഴ്ച അർദ്ധരാത്രി മുതൽ മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽശാല എന്നീ സ്റ്റേഷനുകളിലെ പൊലീസുകാർ പ്രധാന ജംഗ്ഷനുകളിൽ പരിശോധന നടത്തിയിരുന്നു.

മലയിൻകീഴ് ജംഗ്ഷൻ, അന്തിയൂർക്കോണം, തച്ചോട്ടുകാവ്, മലയം, വിളവൂർക്കൽ എന്നീ ജംഗ്ഷനുകളിൽ മലയിൻകീഴ് പൊലീസ് ക്യാമ്പ് ചെയ്‌തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി യാത്രചെയ്‌ത ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി മലയിൻകീഴ് പൊലീസ് അറിയിച്ചു. പോങ്ങുംമൂട്, ഊരൂട്ടമ്പലം, കണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ മാറനല്ലൂർ പൊസീസ് പരിശോധന ശക്തമാക്കിയിരുന്നു.

വിളപ്പിൽശാല ജംഗ്ഷൻ പേയാട്,​ കുണ്ടമൺകടവ് തുടങ്ങിയ സ്ഥലങ്ങളിൽ വിളപ്പിൽശാല പൊലീസ് ക്യാമ്പ് ചെയ്‌ത് പരിശോധന നടത്തി. പ്രധാന ജംഗ്ഷനുകളിൽ മെഡിക്കൽ സ്റ്റോർ, പാഴ്സൽ സർവീസ് മാത്രമായി ഹോട്ടൽ, ബേക്കറി, പച്ചക്കറിക്കട എന്നിവ പ്രവർത്തിച്ചു