വർക്കല : ജനുവരി 25 ന് നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർക്കല എസ്.എൻ കോളേജിൽ എ.ഐ.എസ്.എഫിന്റെ പ്രവർത്തനങ്ങൾക്ക് എസ്.എഫ്.ഐ തടസം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി മണിലാൽ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് സി.പി.എം വർക്കല ഏരിയ കമ്മിറ്റിക്കും വി.ജോയ് എം.എൽ.എക്കും കത്തു നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വർക്കല ശിവഗിരി കോളേജിൽ ശക്തമായ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.