
പൂവാർ:കുഞ്ചൻ നമ്പ്യാരുടെ സ്മരണാർത്ഥം നൽകിവരുന്ന കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി നോവൽ പുരസ്കാരത്തിന് അർഹനായ ബർഗ്‌മാൻ തോമസിനെ എം.വിൻസെന്റ് എം.എൽ.എ ആദരിച്ചു.കോൺഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പരണിയം ഫ്രാൻസിസ്,കരുംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് കരുംകുളം ജയകുമാർ,കാഞ്ഞിരംകുളം ബ്ലോക്ക് സെക്രട്ടറി പുഷ്പം സൈമൺ,മണ്ഡലം സെക്രട്ടറിമാരായ കരുംകുളം രാജേഷ്, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.പെൺപിറ എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്.