വിഴിഞ്ഞം: കോവളം മുട്ടയ്‌ക്കാട് ആഴാകുളത്ത് ഒരുവർഷം മുമ്പ് 14കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനോ മറ്റു അന്വേഷണ ഏജൻസിക്കോ കൈമാറണമെന്ന് എം. വിൻസെന്റ് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കുട്ടിയുടെ രക്ഷിതാക്കളാണ് പ്രതികളെന്ന രീതിയിൽ കേസ് അന്വേഷിച്ച കോവളം പൊലീസ് അവരെ പീഡിപ്പിച്ചെന്നും എം.എൽ.എ പറഞ്ഞു. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുന്നതിനും ലോക്കൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നതിനും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള മറ്റേതെങ്കിലും അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.