വെള്ളറട:കാരമൂട്, കാനക്കോട്, വെള്ളറട പ്രദേശങ്ങളിലെ താമസക്കാരെ ഉൾപ്പെടുത്തി സംസ്കൃതി റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം ജെ. ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ: ഡി. രാജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.നളിനകുമാർ,പി.ശശിധരൻ,ജിജി മോൾ,സ്വരധാര സെൽവൻ,എ.അജയൻ,ടി.ജി.രേജേന്ദ്രൻ, ജോസ് പ്രകാശ്,എസ്.എസ്.ശിവ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പി.ശശിധരൻ (രക്ഷാധികാരി),അഡ്വ.ഡി.രാജു (പ്രസിഡന്റ് ),ക്രിസ്റ്റിയൻ (വൈസ് പ്രസിഡന്റ് ),​ജോസ് പ്രകാശ് (സെക്രട്ടി )​,എ.അജയൻ (ജോയിന്റ് സെക്രട്ടറി )​,പി.ജോൺ (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.