ചേരപ്പള്ളി : കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണുക്ഷേത്രത്തിലെ നാലാമത് ഭാഗവത സപ്താഹജ്ഞാന യജ്ഞവും ഏഴാമത് പുനപ്രതിഷ്ഠാ വാർഷികവും 28 മുതൽ ഫെബ്രുവരി 5 വരെ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.സുരേഷ് കുമാറും സെക്രട്ടറി എസ്. ബിനുമോനും രക്ഷാധികാരി സി.എസ്. രമേശ് ചന്ദ്രനും അറിയിച്ചു.ക്ഷേത്ര തന്ത്രി കല്ലമ്പലം സനലും മേൽശാന്തി അജിൻ ഹരിപ്പാടും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. മാത്ര സുന്ദരേശനാണ് യജ്ഞാചാര്യൻ.ദിവസവും രാവിലെ ഗണപതി ഹോമത്തിനുശേഷം വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം, പ്രഭാഷണം, പ്രസാദ ഉൗട്ട്, വൈകിട്ട് ലളിതാസഹസ്രനാമജപം, ഭജന എന്നിവ ഉണ്ടായിരിക്കും. 28 ന് രാവിലെ 8.30 ന് വരാഹാവതാരപാരായണം, 29 ന് രാവിലെ 10 ന് നരസിംഹാവതാരം, 30 ന് രാവിലെ 11 ന് ഉണ്ണിയൂട്ട്, നേർച്ചപൊങ്കാല, 31 ന് രാവിലെ 11 ന് ഗോവിന്ദാഭിഷേക പാരായണം, വൈകിട്ട് 5 ന് വിദ്യാഗോപാലാർച്ചന, 31 ന് രാവിലെ 9 ന് നവകം, പഞ്ചഗവ്യം, ഫെബ്രു. 1 ന് 11 മണിക്ക് രുഗ്മിണി സ്വയംവര പാരായണം, വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജ, 2 ന് രാവിലെ 9.30 ന് കുചേലഗതി പാരായണം, 4 ന് രാവിലെ 9 ന് അഭീഷ്ടസിദ്ധിപൂജ, 5 ന് വൈകിട്ട് 6 ന് ദേശതാലപ്പൊലി, 6.30 ന് സഹസ്രദീപക്കാഴ്ച, 8.30 ന് ആറാട്ട് പുറപ്പാട്, ആറാട്ട് ബലി, 9 ന് തേക്കിൻകാല ക്ഷേത്ര ആറാട്ട് കടവിൽ ആറാട്ട്.