covid-positive

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രിമാരായ​ ​ജി.​ആ​ർ.​അ​നി​ലി​നും എ. കെ. ശശീന്ദ്രനും ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ അനിൽ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലും ശശീന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാണ്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​മ​ന്ത്രി​മാരുടെ​പ​രി​പാ​ടി​ക​ളെ​ല്ലാം​ ​റ​ദ്ദാ​ക്കി.​ ​മ​ന്ത്രി​ അനിലിന്റെ ​ഓ​ഫീ​സി​ലെ​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​ർ​ക്കും​ ​കൊ​വി​ഡ് ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​
കൊ​വി​ഡ് ​ബാ​ധി​ത​നാ​യ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​കൊ​വി​ഡ് ​ബാ​ധി​ച്ച​ത്.​ ​മ​റ്റ് ​ചി​ല​ ​മ​ന്ത്രി​മാ​ർ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ​ ​കു​റ​ച്ച് ​ദി​വ​സ​ങ്ങ​ളാ​യി​ ​ഓ​ഫീ​സി​ൽ​ ​എ​ത്തു​ന്നി​ല്ല.
കൊ​വി​ഡ് ​ബാ​ധി​ത​നാ​യി​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്റെ​ ​ആ​രോ​ഗ്യ​നി​ല​യി​ൽ​ ​പു​രോ​ഗ​തി​യു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ​യും​ ​രോ​ഗ​ബാ​ധി​ത​യാ​ണ്.​ അദ്ദേഹത്തിന്റെ മകൻ അരുൺ കുമാറിന് ഇന്നലെ കൊവിഡ് സ്ഥി ​രീകരിച്ചു. ചി​കി​ത്സി​ക്കാ​നെ​ത്തി​യ​ ​ന​ഴ്‌​സി​ൽ​ ​നി​ന്നാ​ണ് ​വി.​എ​സി​ന് ​രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.​ ​മു​ൻ​ ​മ​ന്ത്രി​ ​ക​ട​കം​പ​ള​ളി​ ​സു​രേ​ന്ദ്ര​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​മും​ബെ​യി​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​മ​ട​ങ്ങി​യെ​ത്തി​യ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ് ​എ.​എ.​ ​റ​ഹീ​മി​നും​ ​കൊ​വി​ഡ് ​ബാ​ധി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ​യും​ ​മ​ക​ളും​ ​പോ​സി​റ്റീ​വാ​ണ്.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ഐ.​ബി.​സ​തീ​ഷ്,​ ​ജി.​സ്റ്റീ​ഫ​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യ​ ​ശേ​ഷം​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​തു​ട​രു​ക​യാ​ണ്.