dd

പോത്തൻകോട്:ചെന്നാവൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചെന്നാവൂർ അമ്മ പുരസ്കാരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ ഒാർഡിനേറ്റർ ജെ.എസ്.അഖിലിനും ജനറൽ സർജറിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.പൂജ എസ്.നായർക്കും സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് സന്ധ്യാമോൻ.പി അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് കൃഷ്ണപിള്ള,ജെ.ആർ.എ. പ്രസിഡന്റ് ബാബു വട്ടപ്പറമ്പിൽ, ക്ഷേത്ര സെക്രട്ടറി അനിൽ കുമാർ, ആർ,രാജു കെ.എ തുടങ്ങിയവർ പങ്കെടുത്തു.എം.ബി.ബി.എസിന് മികച്ച വിജയം നേടിയ ഡോ.വിഷ്ണുവിനെ ആദരിക്കുകയും അതോടൊപ്പം രോഗാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.