
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിൽ ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരുവർഷം) ഒഴിവുണ്ട്.പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറാപിയിലുള്ള ബിരുദമാണ് യോഗ്യത.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിനു വൈകിട്ട് മൂന്നിന് മുമ്പ് സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org,ഫോൺ:0471-2553540.