കല്ലറ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാന്നാനിയ കോളേജ് ഒഫ് അർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തി.വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടി അസോസിയേറ്റ് പ്രൊഫസർ ആശാ കുമാർ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹാഷിം.എം അദ്ധ്യക്ഷത വഹിച്ചു.ഡോ.ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.എ.എച്ച്.ബദറുദീൻ,ജുനൈദ് കടയ്ക്കൽ,റെഡ് ക്രോസ് ഭാരവാഹികളായ മണി കണ്ഠൻ,ഇല്യാസ്,എസ്.മുംതാസ്,നഷ്ന എന്നിവർ സംസാരിച്ചു.