പാരിപ്പള്ളി:ചട്ടമ്പിസ്വാമി സാഹിത്യഅക്കാഡമി ഏർപ്പെടുത്തിയ വിവിധ പുരസ്കാരം നാളെ വൈകിട്ട് 3ന് കൊല്ലം പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മികച്ച മാദ്ധ്യമപ്രവർത്തകനുള്ള പുരസ്കാരത്തിന് അർഹനായ കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ പുരസ്കാരം ഏറ്റുവാങ്ങും. യോഗത്തിൽ വിതുരോദയം,അക്ഷരജ്വാല എന്നീ സംഘടനകൾ ഏർപ്പെടുത്തിയ പുരസ്കാരങ്ങളും നൽകും. സവിതാവിനോദ്,സി.ഐ.കെ.അനിൽകുമാർ,ഡോ.വി.എം.വിജയൻ,മോനി നാവായിക്കുളം, സജിനി,രേവതി,പ്രമോദ്പ്രണവ്,കൃഷ്ണകടയ്ക്കൽ,അനീഷ്ചന്ദ്രലാൽ,കെ.പി.സജിത്,ശ്യാമപ്രസാദ് എസ്.കോട്ടുകാൽ,സുമതിവാര്യർ,സുധർമ്മ ചെറുമാവിലായി,കെ.സി.നിർമ്മല, നസീർ അലികുഴിക്കാടൻ,അനന്തൻകടയ്ക്കൽ എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ.വൈകിട്ട് 3ന് നടക്കുന്ന അവാ‌ർഡ് വിതരണ സമ്മേളനം സിനിമാനടൻ ഞെക്കാട് രാജ് ഉദ്ഘാടനം ചെയ്യും.സീരിയൽതാരം ശിവമുരളി,ശ്രീമതികേരൾ എന്നിവർ പുരസ്കാരം വിതരണം നടത്തും.