വർക്കല:കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വർക്കല താലൂക്ക് ഓഫീസിൽ കാൾസെന്റർ ആരംഭിച്ചു.കാൾസെന്ററിന്റെ ഫോൺ നമ്പർ 04702613222, 9497711286.ഈ ആവശ്യത്തിന് വർക്കല താലൂക്ക് പരിധിയിലുളള വില്ലേജ് ഓഫീസർമാരുടെ ഔദ്യോഗിക ഫോൺ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണെന്ന് തഹശീൽദാർ അറിയിച്ചു.