
കിളിമാനൂർ:കിളിമാനൂർ ടൗൺ ഹാളിന് എതിർ വശം പ്രവർത്തിച്ചിരുന്ന തട്ടത്തുമല എസ്.ബി.ഐ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പുതിയ കെട്ടിടത്തിലേയ്ക്കാണ് മാറ്റിയത്.ഓഫീസിന്റെ ഉദ്ഘാടനം എസ്.ബി.ഐ റീജണൽ ഓഫീസ് ചീഫ് മാനേജർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,പഞ്ചായത്ത് അംഗം സലിൽ,ബ്രാഞ്ച് മാനേജർ എസ്.സിമി തുടങ്ങിയവർ പങ്കെടുത്തു.