വിതുര:പച്ചക്കറി കൃഷിവ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിതുര കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആനപ്പാറയിൽ മഴമറ സ്ഥാപിച്ചു.ജൈവകർഷകർക്ക് വിതരണം നടത്തുന്നതിനായി ഗ്രോബാഗും ഇവിടെ നിർമ്മിക്കുന്നുണ്ട്.കൂടാതെ പച്ചക്കറിതൈകളും വിത്തുകളും ഇവിടെ നിന്ന് ലഭ്യമാണ്.വിതുര ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂസ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജി.രവീന്ദ്രൻപിള്ളയുടെ ആനപ്പാറയിലുള്ള വീട്ടുവളപ്പിലാണ് മഴമറ നിർമ്മിച്ചിരിക്കുന്നത്.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു.ആനപ്പാറ വാർഡ് മെമ്പർ വിഷ്ണുആനപ്പാറ അദ്ധ്യക്ഷത വഹിച്ചു.വിതുര കൃഷിഒാഫീസർ എം.എസ്.അനാമിക,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ദീപ എന്നിവർ പങ്കെടുത്തു.