
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് യോഗങ്ങളിലും പുറത്തും ബി.ജെ.പി മെമ്പർമാരെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും മുൻ പഞ്ചായത്ത് അംഗവും ബി.ജെ.പി നേതാവുമായ യമുന ബിജുവിനെതിരെ നിരന്തരം വ്യക്തിഹത്യ നടത്തുകയും ചെയ്‌തെന്നാരോപിച്ച് നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനെതിരെ ബി.ജെ.പി മെമ്പർമാർ പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് സജി പി. മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, കുമാർ, ജിഷ്‌ണു, നേതാക്കളായ മനു വലിയകാവിൽ, ബാബു പല്ലവി, മണികണ്ഠൻ പിള്ള എന്നിവർ പങ്കെടുത്തു.