p

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ അനന്യയുടെ ആത്മഹത്യയിൽ പരാതി നൽകി ആറു മാസം കഴിഞ്ഞപ്പോൾ അന്വേഷണത്തിന് സർക്കാർ ഉത്തര

വ്. ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ (വിജിലൻസ്) ഡോ.മുരളീധരൻ പിള്ളയ്‌ക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണം. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പ്രീജിത്ത് എന്ന വ്യക്തിയാണ് പരാതി നൽകിയത്.കഴിഞ്ഞ ജൂലായിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചെന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. അനന്യയുടെ മരണത്തിന് ശേഷം ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങളും പിഴവുകളും പലരും വെളിപ്പെടുത്തിയിരുന്നു.

ആദ്യ ട്രാൻസ് റേഡിയോ ജോക്കി

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

2020ലാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയയായത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങൾ ഏറെയുണ്ടെന്നും പറഞ്ഞിരുന്നു. മുറിവും രക്തസ്രാവവും, കാരണം അനന്യയ്ക്ക് ഇരട്ടി ബുദ്ധിമുട്ടായിരുന്നുവെന്ന് സഹോദരിയും വ്യക്തമാക്കിയിരുന്നു. സർജറി കഴിഞ്ഞ് ഒന്നര മാസത്തിലേറെ ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.