
മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി അത്തം മഹോത്സവം സമാപിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് തിരുവാറാട്ട് ഘോഷയാത്ര ആരംഭിച്ചു. ആറാട്ടുകടവായ കണ്ടുകൃഷി കുളത്തിൽ ആറാടിയാണ് ഘോഷയാത്ര തിരികെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ക്ഷേത്രം മേൽശാന്തി വൈക്കം ബിജുമോഹന്റെയും ശ്രീകുമാരന്റെയും കാർമ്മികത്വത്തിലാണ് ആറാട്ട് ചടങ്ങുകൾ നടന്നത്. രാത്രി തൃക്കൊടികൾ ഇറക്കിയതോടെ ഉത്സവച്ചടങ്ങുകൾ സമാപിച്ചു.
പത്തുദിവസക്കാലം നടന്ന ഉത്സവ ആഘോഷത്തിൽ അണിവാക ചാർത്ത്, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഹരിനാമകീർത്തനം, ലളിതാസഹസ്രനാമം, ജ്ഞാനപ്പാന, ശിവപുരാണം, ഭാഗവത പാരായണം, കളഭാഭിഷേകം, ശനി ശാന്തിപൂജ, നവഗ്രഹ പൂജ, നാരങ്ങ വിളക്ക്, ചിദംബര പൂജ, പൗർണമി പൊങ്കാല, ദുർഗാ പൂജ, ശ്രീ ഭദ്രകാളി പൂജ, നാഗരൂട്ട്, കാഴ്ച ശ്രീവേലി, സർവൈശ്വര്യ പൂജ, നെയ്യഭിഷേകം, പൊങ്കാല, പള്ളിവേട്ട, മഹാമൃത്യുഞ്ജയ ഹോമം തുടങ്ങി വിവിധ ക്ഷേത്ര ചടങ്ങുകൾ നടന്നു.