തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗപ്രതിരോധശേഷി കുറവായ കാൻസർ രോഗികൾ ദീർഘദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിന് സമീപത്തെ സർക്കാർ ആശുപത്രികളിൽ തുടർചികിത്സാ സംവിധാനം ഉറപ്പാക്കിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക കാൻസർ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയത്. ആശുപത്രികളുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും.
കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് കാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി അകലെയുള്ളവർ തിരുവനന്തപുരം ആർ.സി.സിയിലോ, മലബാർ കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജുകളിലോ എത്തേണ്ടതില്ല. ആർ.സി.സി, മലബാർ കാൻസർ സെന്റർ എന്നിവയുമായി ചേർന്നാണ് ജില്ലാതലങ്ങളിൽ ചകിത്സാ സൗകര്യം ക്രമീകരിച്ചത്. തിരുവനന്തപുരം ആർ.സി.സിയിൽ പ്രതിദിനം 1500 മുതൽ 2000 പേരാണ് ചികിത്സതേടിയെത്തുന്നത്. പകുതിയിലേറയും തുടർചികിത്സയ്ക്ക് ഡോക്ടറെ കാണാൻ എത്തുന്നവരാണ്.
കൊവിഡ്: ഐ.സി.യു കിടക്കകൾ
ഒഴിവുണ്ടെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐ.സി.യു, വെന്റിലേറ്റർ കിടക്കകൾ ഒഴിവുണ്ടെന്നും ക്ഷാമമില്ലെന്നും മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളേജ് ഉൾപ്പെടെ സർക്കാർ ആശുപത്രികളും സജ്ജമാക്കിയ കിടക്കകൾ നിറഞ്ഞെന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് കഴിഞ്ഞയാഴ്ചയിൽ ശരാശരി 1,95,258 രോഗികൾ ചികിത്സയിലുണ്ടായിരുന്നതിൽ 0.7 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നത്. 0.4 ശതമാനം പേർക്ക് ഐ.സി.യുവും. സർക്കാർ ആശുപത്രികളിൽ 3107 ഐ.സി.യു ഉള്ളതിൽ 43.3 ശതമാനത്തിലാണ് കൊവിഡ്, കൊവിഡിതര രോഗികളുള്ളത്. വെന്റിലേറ്ററിൽ ആകെ 13.1 ശതമാനത്തിലും. വെന്റിലേറ്ററുകൾ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് രോഗികൾക്കായി മാറ്റിവച്ച 40 വെന്റിലേറ്ററുകളിൽ 2 എണ്ണത്തിലാണ് രോഗികളുള്ളത്. കോഴിക്കോട്ട് 52 വെന്റിലേറ്ററുകളിൽ 4 പേരും.
പൊരുത്തക്കേട് ചൂണ്ടിക്കാട്ടി,
മന്ത്രി ആശുപത്രിയിലെത്തി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു കിടക്കകൾ ഒഴിവുണ്ടെന്ന് മന്ത്രി പറഞ്ഞെങ്കിലും മാദ്ധ്യമപ്രവർത്തകർ കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയതോടെ സ്ഥിതി വിലയിരുത്താൻ മന്ത്രി വൈകിട്ട് ആശുപത്രിയിൽ നേരിട്ടെത്തി. കിടക്കകൾ സംബന്ധിച്ച വാർത്തകളെ തുടർന്ന് മന്ത്രി രാവിലെ ആശുപത്രി അധികൃതരെ വിളിച്ച് ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയായിരുന്നു വാർത്താസമ്മേളനം വിളിച്ചത്.
തിരുവനന്തപുരം മെഡി. കോളേജിൽ 40 ഐ.സി.യു കിടക്കകളാണ് കൊവിഡിനായി മാറ്റിവച്ചിട്ടുള്ളതെന്നും ഇതിൽ 20 രോഗികൾ മാത്രമേ ഉള്ളൂവെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ, ഞായറാഴ്ചവരെ 25 ഐ.സി.യു കിടക്കകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് നിറഞ്ഞുവെന്നും മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ ഐ.സി.യു കിട്ടാനില്ലാത്തെ സ്ഥിതി തുടരുന്നു.
മരുന്നുവാങ്ങാൻ ആശുപത്രിയിൽ എത്തേണ്ട, വീട്ടിലെത്തും
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടെയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാണ് മരുന്നുകൾ എത്തിക്കുന്നത്. കൊവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന സമ്പർക്കം ഒഴിവാക്കുകയാണ് ലക്ഷ്യം. മുതിർന്ന പൗരൻമാർക്കും ജീവിതശൈലി രോഗമുള്ളവർക്കും കിടപ്പു രോഗികൾക്കും കൊവിഡ് വരാതെ നോക്കണം. കിടപ്പ് രോഗികൾക്ക് പ്രത്യേക പരിഗണന വേണം. ഇവർക്ക് കൊവിഡ് വന്നുകഴിഞ്ഞാൽ ഗുരുതരമാകാനുള്ള സാദ്ധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയർരോഗികളുടെ പ്രത്യേക ശ്രദ്ധയ്ക്കായി എല്ലാ പാലിയേറ്റീവ് കെയർ നഴ്സുമാർക്കും വോളന്റിയർമാർക്കും നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
കാൻസർ രോഗികൾക്ക്
വീടിനടുത്ത് ചികിത്സ
24 ആശുപത്രികളിൽ സംവിധാനം