മുടപുരം :ചിറയിൻകീഴ് -കോരാണി റോഡിന്റെ റീ ടാറിംഗ് ജോലികൾ വൈകാൻ കാരണമായി റോഡിൽ നിൽക്കുന്ന കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കിഴുവിലം മണ്ഡലം കമ്മിറ്റി ചിറയിൻകീഴ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർക്ക് നിവേദനം നൽകി.കിഴുവിലം മണ്ഡലം പ്രസിഡന്റ്‌ ഷമീർ കിഴുവിലം,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ഷൈജു കുറക്കട,മണ്ഡലം വൈസ് പ്രസിഡന്റ്‌ അമൽ കൂന്തള്ളൂർ, നിയാസ് മെഹബിൻ, സുബി സൈനം, സിദ്ധിക്ക് ഉൽ അക്ബർ,ബഹിറിൻ യൂത്ത് വിംഗ് നേതാവ് ഫൈസൽ, നിസാർ, സഫീർ ഖാൻ, അശ്വിൻ, ആനതു, ഭാരത്,ജാഷിദ്, സഫ്‌വാൻ, മുനീർ,ഷാഫി .എം .എം നഗർ,സമീർ എം.എം.നഗർ,ഹുസൈൻ,ഫിറോസ് താഹ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.