1

വിഴിഞ്ഞം: ജനതാദൾ (എസ്)​ കോവളം നിയോജക മണ്ഡലം പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ യോഗം റിട്ടേണിംഗ് ഓഫീസർ അഡ്വ.എസ്.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കോവളം നിയോജക മണ്ഡലം പ്രസിഡന്റായി തെന്നൂർക്കോണം ബാബു, പതിനാല് അംഗ നിർവാഹക സമിതി അംഗങ്ങളായി ടി.ഡി. ശശികുമാർ, വി. സുധാകരൻ, കോളിയൂർ സുരേഷ്, ടി. വിജയൻ, എസ്. സ്വയംപ്രഭ, അഡ്വ.ജി. മുരളീധരൻ നായർ, എൻ. സുബ്ബയ്യൻ, വട്ടവിള രാജൻ, കരുംകുളം വിജയകുമാർ, പുല്ലുവിള വിൻസെന്റ്, കരിച്ചൽ ജ്ഞാനദാസ്, വി.ബി. രാജൻ, ജസ്റ്റിൻ ഫ്രാൻസിസ്, കെ. ചന്ദ്രശേഖരൻ എന്നിവരെ തിരഞ്ഞെടുത്തു.ദേശീയ സമിതി അംഗം തകിടി കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി.അരുമാനൂർ മുരുകൻ,ടി.രാജേന്ദ്രൻ,കോട്ടുകാൽക്കോണം മണി,ആർ.ബാഹുലേയൻ,പാലപ്പൂര് സുരേഷ് കുമാർ,ജി.ടി.അനിൽകുമാർ എന്നിവർ സംസാരിച്ചു.