ആറ്റിങ്ങൽ:തൊപ്പിച്ചന്ത കല്ലൂർക്കോണം മാടൻനട ശ്രീബാലഭദ്രാ ദേവീ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 1 മുതൽ6 വരെ നടക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 5ന് ആചാര്യ വരണം,​വാസ്തുഹോമം,​കലശം.ബലി. 2 ന് രാവിലെ 5.30 ന് പ്രായശ്ചിത്ത ഹോമം,​കലശാഭിഷേകം,​വൈകിട്ട് 5.30 ന് പരദേവതാ പൂജ,​ 3 ന് രാവിലെ 10 ന് വിഗ്രഹ ഘോഷയാത്ര. വൈകിട്ട് 5 ന് വലിയകാണിക്ക,5.30ന് ബിംബ പരിഗ്രഹം,​ജലാധിവാസം,4ന് രാവിലെ 5.30ന് അനു‌‌ജ്ഞാ പ്രാർത്ഥന,​ 5 ന് രാവിലെ 5.30 ബിംബോധാരണം,​ ജീവോദ്വായനം,​ വൈകിട്ട് 5.30 ന് അധിവാസ ഹോമം,​ 6 ന് രാവിലെ 11.45 ന് പ്രതിഷ്ഠ.