
നെയ്യാറ്റിൻകര : ക്ഷീര കർഷക തൊഴിലാളി കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ഓലത്താന്നി സ്വദേശിനി അക്ഷയ ആർ. ബി.നായർക്ക് സ്വീകരണം നൽകി.ഡി.സി.സി ജനറൽ സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അയിര വിശാഖ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ മുൻ ചെയർമാൻ റ്റി. സുകുമാരൻ, കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം പ്രസിഡന്റ് അഡ്വ. പി.സി. പ്രതാപൻ, മുൻ കൗൺസിലർ സുനിത, യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിനീത് കൃഷ്ണ, ക്ഷീരകർഷക തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി ഓലത്താന്നി ബിജു, ഭാരവാഹികളായ അഖിൽ ലോറൻസ്,അതുൽ കമുകിൻ കോട്,അനു അയ്യപ്പൻ,സജു സിപി,കർഷക കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ഷിനോജ്, വാർഡ് പ്രസിഡന്റ് ശ്രീകണ്ഠൻ, രജ്ഞിത് ജോണി എന്നിവർ പങ്കെടുത്തു.