
കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിൽ കഴിഞ്ഞദിവസം കൂടിയ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ ബി.ജെ.പി അംഗം അസഭ്യം പറഞ്ഞതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ യോഗം നടന്നു. ഭരണസമിതി യോഗം നടക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനെ സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അപമാനിക്കുന്ന വിധത്തിൽ ബി.ജെ.പി അംഗം വ്യക്തിഹത്യ നടത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയംഗം എസ്.ഹരിഹരൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു. കുടവൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.സുധീർ അദ്ധ്യക്ഷത വഹിച്ചു. നാവായിക്കുളം ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.രവീന്ദ്രൻ ഉണ്ണിത്താൻ, ഇ.ജലാൽ, എസ്.ശ്രീനാഥ് എന്നിവർ പങ്കെടുത്തു.