photo

പാലോട്: കാട്ടുപൂവ് ശേഖരിച്ച് ചാലകമ്പോളത്തിൽ വിറ്റ് അന്നന്നത്തേക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്ന നന്ദിയോട് പഞ്ചായത്തിലെ നവോദയ വലിയ വേങ്കോട് ഇഞ്ചക്കാട് മൺപുറത്ത് വീട്ടിൽ വിധവയായ ചന്ദ്രിക അമ്മയ്ക്ക് നാല്പത്തിയഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീട് വൈദ്യുതീകരിച്ചു.

വാർഡ് അംഗം കടുവാച്ചിറ സനൽകുമാറിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെയാണ് പാലോട് ഇലക്ട്രിക്കൽ മേജർ സെക്‌ഷൻ ജീവനക്കാരുടെ സഹകരണത്തോടെ വൈദ്യുതീകരിച്ചത്.