
വെള്ളറട: വെള്ളറട വാർഡിൽ കൊവിഡ് 19, ഒമിക്രോണിന്റെ ഭാഗമായി ഹോമിയോ, അലോപ്പതി, ആയുർവേദ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ മംഗളദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. എ.ഡി.എസ് പ്രതിനിധികളായ സുനിത എസ്.ആർ, സുനിത അർ.എസ്, വനജ, വിജയകുമാരി, സജിത തുടങ്ങിയവർ പങ്കെടുത്തു.