
തിരുവനന്തപുരം: മൂന്ന് മന്ത്രിമാർ കൊവിഡ് ബാധിതരായ സാഹചര്യത്തിൽ റിപ്പബ്ലിക് ദിന ചടങ്ങുകളിൽ രണ്ട് ജില്ലകളിൽ മാറ്റം വരുത്തി. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണർക്കൊപ്പം പങ്കെടുക്കാനിരുന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പകരം മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും. വയനാട് ജില്ലയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കാൻ ചുമതലപ്പെടുത്തിയത് മന്ത്രി എ.കെ. ശശീന്ദ്രനെ ആയിരുന്നു. അദ്ദേഹവും കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായതോടെ പകരം മന്ത്രി വി. അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി.