വെള്ളനാട്:വെള്ളനാട് ടൗണിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നുവെള്ളനാട് ഗവൺമെന്റ് യു.പി.എസ് ജംഗ്ഷൻ മുതൽ മുടവരം വരുന്ന മെയിൻ റോഡിന് ഇരുവശവുമുള്ള ഇരുന്നൂറോളം വീടുകൾക്ക് വർഷങ്ങളായി വോൾട്ടേജ് ക്ഷാമത്തിൽ ബുദ്ധിമുട്ട് നേരിടുകയായിരുന്നു.ബസ്റ്റാൻഡിൽ 11കെ.വി ലൈനിൽ നിന്നും ഉറിയാക്കോട് വരെ 1.8 കിലോമീറ്റർ ദൂരം 11കെ.വി ലൈനും. നാലുമുക്കിലെ 100കെ.വി.എ ട്രാൻസ്ഫോമറും കെ.എസ്.ഇ.ബി 25 ലക്ഷത്തോളം രൂപ മുടക്കിയാണ് പൂർത്തിയാക്കിയത്.പുതിയ ട്രാൻസ്ഫോർമർ ചാർജ്ജ് ചെയ്യുന്നതോടെ പഞ്ചായത്തിലെ ഏറ്റവും കപ്പാസിറ്റി കൂടിയ ട്രാൻസ്ഫോമർ ആയിമാറും.ഇതോടുകൂടി വെള്ളനാട് ടൗൺ വാർഡിലെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമം പൂർണമായും പരിഹരിക്കപ്പെടാൻ കഴിയുമെന്ന് വാർഡ് മെമ്പർ വെള്ളനാട് കൃഷ്ണകുമാർ അറിയിച്ചു.