
തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിനൊപ്പമാണ് സി.പി.ഐയുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. രവീന്ദ്രൻ പട്ടയങ്ങൾ നിയമവിരുദ്ധമായി നൽകിയതല്ലെന്ന് 1999കാലത്ത് റവന്യു മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും രവീന്ദ്രൻ പട്ടയങ്ങൾ മൊത്തത്തിൽ നിയമസാധുതയില്ലാത്തതാണെന്നും കാനം പറഞ്ഞു.
2019ൽ സർക്കാർ കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് വായിച്ച് നോക്കാത്തവർക്കാണ് ആശങ്കയുള്ളതെന്ന് ,പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഇതേക്കുറിച്ച് ഉയർത്തിയ ആശങ്കകൾ ചൂണ്ടിക്കാട്ടിയപ്പോൾ കാനം മറുപടി നൽകി.
പത്തനംതിട്ടയിലെ സി.പി.എം- സി.പി.ഐ സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടി ജില്ലാ നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.