
തിരുവനന്തപുരം :അനാവശ്യമായി ഉമ്മൻചാണ്ടിയേയും കുടുംബാംഗങ്ങളേയും ആക്ഷേപിച്ചവർക്കുള്ള താക്കീതാണ് വി.എസിനെതിരായ നഷ്ടപരിഹാരക്കേസിലെ കോടതി വിധിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടിയെപ്പോലെ ജനകീയനായ മുഖ്യമന്ത്രിക്കെതിരെ നട്ടാൽ കുരുക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം നേതാക്കൾ മാന്യതയുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു