
തിരുവനന്തപുരം:നിർമ്മാണം പൂർത്തിയാക്കിയ വേളിയിലെ സ്വിമ്മിംഗ് പൂൾ പൊതുജനങ്ങൾക്കായി ഉടൻ തുറന്നു നൽകും. നിർമ്മാണം പൂർത്തിയായിട്ടും ഒന്നര വർഷമായിട്ടും പ്രവർത്തനം തുടങ്ങാൻ കഴിയാതിരുന്ന പൂളിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം മുഖ്യമന്ത്രി നിർവഹിച്ചെങ്കിലും കൊവിഡ് വീണ്ടും വില്ലനാവുകയായിരുന്നു. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപം മൂന്ന് ഏക്കറോളം വിസ്തൃതിയിൽ 2.47 കോടി രൂപ ചെലവഴിച്ചായിരുന്നു സ്വിമ്മിംഗ് പൂളിന്റെയും അനുബന്ധ പാർക്കിന്റെയും നിർമ്മാണം.നീന്തൽ പഠിപ്പിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇൻസ്ട്രക്ടർമാരെയും നിയമിച്ചിട്ടുണ്ട്.നാല് മുൻ നീന്തൽ താരങ്ങൾ ചേർന്ന് നടത്തുന്ന പിരപ്പൻകോട് ആസ്ഥാനമായ എക്സ്പേർട്ട് പൂൾ ബ്രിഗേഡ് എന്ന സ്വകാര്യ കമ്പനിക്കാണ് സ്വിമ്മിംഗ് പൂളിന്റെയും പാർക്കിന്റെയും പരിപാലനച്ചുമതല. മൂന്ന് വർഷത്തേക്കാണ് ഇവർ കരാർ എടുത്തിരിക്കുന്നത്.വിവാഹം,ബെർത്ത് ഡേ പാർട്ടി,മറ്റ് പരിപാടികൾ എന്നിവയ്‌ക്കും പാർക്ക് ഏരിയ വിട്ടുനൽകും.ആവശ്യമെങ്കിൽ സമയവും ആളെണ്ണവും കണക്കാക്കി നിശ്ചിത നിരക്കുകളിൽ ഡെക്കറേഷൻ അടക്കമുള്ള സജ്ജീകരണങ്ങളും പൂൾ അധികൃതർ ഒരുക്കും. പാർക്കിംഗ് സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ബുക്കിംഗിനായി ഫോൺ: 8547833833,9447241034,9746228280
പ്രവേശന നിരക്ക്
പ്രായപൂർത്തിയായവർക്ക്- 100 രൂപ (ഒരു മണിക്കൂറിന്)
കുട്ടികൾക്ക് - 50 രൂപ (ഒരു മണിക്കൂറിന്)
പ്രവേശനം ഷിഫ്റ്റ് അടിസ്ഥാനത്തിൽ
ആദ്യ ഷിഫ്റ്റ്- രാവിലെ 6.45 മുതൽ 7.45 വരെ
രണ്ടാം ഷിഫ്റ്റ്- രാവിലെ 8 മുതൽ 9 വരെ
മൂന്നാം ഷിഫ്റ്റ്- രാവിലെ 9.30 മുതൽ 10.30 വരെ
നാലാം ഷിഫ്റ്റ്- രാവിലെ 11 മുതൽ 12 വരെ
അഞ്ചാം ഷിഫ്റ്റ്- ഉച്ചയ്‌ക്ക് 1 മുതൽ 2 വരെ
ആറാം ഷിഫ്റ്റ് - ഉച്ചയ്‌ക്ക് 2.30 മുതൽ 3.30 വരെ
ഏഴാം ഷിഫ്റ്റ്- വൈകിട്ട് 4 മുതൽ 5 വരെ
എട്ടാം ഷിറ്റ്-വൈകിട്ട് 5.30-6.30 വരെ
സ്ത്രീകൾക്ക് പ്രവേശനം ചൊവ്വയും വ്യാഴവും രാവിലെ 9.30 മുതൽ 10.30 വരെ
ടി.വി സീരിയൽ ഷൂട്ടിംഗ് 20,000 രൂപ (രാവിലെ 7 മുതൽ വൈകിട്ട് 7 വരെ)
സിനിമ ഷൂട്ടിംഗ് 30,000 രൂപ (രാവിലെ 7 മുതൽ വൈകിട്ട് 7 വരെ)
വീഡിയോ ഷൂട്ടിംഗ് 1250 രൂപ (ഒരു മണിക്കൂർ)
സ്റ്റിൽ കാമറ 200 രൂപ (ഒരു മണിക്കൂർ)