
മലയിൻകീഴ് : മലയം ഗോപൻ അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി.ശിവജി അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തൻകട വിജയൻ,കെ.എസ്. സുനിൽകുമാർ,ബി.ജെ.പി നേതാവും വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അനിൽകുമാർ,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജയചന്ദ്രൻ,എം.അനിൽകുമാർ, ചെറുകോട് മുരുകൻ,സജിനകുമാർ, രവീന്ദ്രൻനായർ,ഹരിഹരൻ,കോൺഗ്രസ് മലയം മണ്ഡലം പ്രസിഡന്റ് രാഗേഷ്,ജില്ലാ പഞ്ചായത്ത് അംഗം പരശുവയ്ക്കൽ മോഹനൻ എന്നിവർ സംസാരിച്ചു.