പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് ഓഫീസ് മന്ദിരവുമായി ബന്ധപ്പെട്ട അഴിമതികൾക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ. ഓഫീസ് മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലം റെയിൽവേ പുറമ്പോക്കാണെന്നറിഞ്ഞിട്ടും 50 ലക്ഷത്തോളം രൂപ ചെലവാക്കി പുനരുദ്ധാരണ പ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന് മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽവേയുടെ ഇടപെടൽ ഉണ്ടായപ്പോൾ വീണ്ടും 20 ലക്ഷത്തോളം രൂപ ചെലവാക്കി ഓഫീസ് തൊട്ടടുത്ത പഞ്ചായത്ത് കല്യാണ മണ്ഡപത്തിലേക്ക് മാറ്റുകയും ചെയ്ത എൽ.ഡി.എഫ് ഭരണ സമിതിയുടെ നടപടി അപലപനീയമാണെന്നും കല്യാണമണ്ഡപം മോടി പിടിപ്പിക്കാൻ 1.5 കോടി ചെലവാക്കിയതിലും വൻ അഴിമതിയാണെന്നും വത്സലൻ പ്രസ്താവിച്ചു.