p

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരം. വീട്ടിൽ വിശ്രമത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ മാസം 20നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ വസുമതിയ്ക്കും മകൻ അരുൺ കുമാറിനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.