gg

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ- ഗവർണർ പോരിന് താത്കാലിക വിരാമം. .നേരത്തേ,ഒഴിഞ്ഞതായി പറഞ്ഞിരുന്ന ചാൻസലർ പദവിയിൽ വീണ്ടുമെത്തിയ ഗവർണർ ആരിഫ്

മുഹമ്മദ് ഖാൻ സർവകലാശാലകളിലെ ഫയലുകൾ നോക്കിത്തുടങ്ങി.

വിവാദങ്ങളുടെ ആദ്യ ഘട്ടത്തിൽ നിശബ്ദനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് ചികിത്സയക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഇടപെടലാണ് മഞ്ഞുരുകലിന് തുടക്കമിട്ടത്. യാത്ര തിരിക്കും മുൻപ് മുഖ്യമന്ത്രി രണ്ടുവട്ടം ഗവർണറെ ഫോണിൽ വിളിച്ചു. ദൂതൻ വഴി രാജ്ഭവനിലേക്ക് കത്തും കൊടുത്തയച്ചു. ഗവർണർ തന്നെ 13 സർവകലാശാലകളുടെയും ചാൻസലറായി തുടരണമെന്നും അഭ്യർത്ഥിച്ചു. ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, ചാൻസലർ പദവി താൻ ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം കണ്ണൂർ വിസി നിയമന കേസിൽ ഗവർണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം കണ്ണൂർ യൂണിവേഴ്സിറ്റി വിസിക്ക് വീണ്ടും നിയമനം നൽകിയതും , രാഷ്ടപതിക്ക് ഡി ലിറ്റ് നൽകണമെന്ന ശുപാർശ തള്ളിയതുമാണ് സർക്കാർ -ഗവർണർ പോരിന് കാരണമായത്.