
പോത്തൻകോട് :തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗസായാഹ്ന സംഗമം സംഘടിപ്പിച്ചു. കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം പുളിമരത്തണലിലാണ് സാംസ്കാരിക സംഗമം അരങ്ങേറിയത്.അമീർ കണ്ടൽ അദ്ധ്യക്ഷത വഹിച്ചു. കണിയാപുരം സൈനുദ്ദീൻ,ചാന്നാങ്കര ജയപ്രകാശ്, പുനവൻ നസീർ, ചാന്നാങ്കര സലീം, വെമ്പായം നസീർ, ചാന്നാങ്കര, പ്രകാശ്, കണിയാപുരം നാസർ, മുരളി തുടങ്ങിയവർ സംസാരിച്ചു. നുജും, ആബിദ ടീച്ചർ, ജഹാന കരീം, നിത ഫാത്തിമ, റൻസിമോൾ എന്നിവർ പങ്കെടുത്തു.