
തിരുവനന്തപുരം:കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കോളേജുകളും സ്‌കൂളുകളും പൂർണമായും ഓൺലൈനാക്കണമെന്ന് വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കും വിവാഹങ്ങൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂവെന്ന് നിർദ്ദേശിച്ചിരിക്കുന്ന സർക്കാർ 50 മുതൽ 100 കുട്ടികൾ വരെ പങ്കെടുക്കുന്ന ക്ലാസുകൾ നടത്താൻ അനുമതി നൽകിയതിലെ യുക്തി മനസിലാകുന്നില്ല.സർക്കാർ ജീവനക്കാർക്കുള്ള സ്‌പെഷ്യൽ കാഷ്വൽ ലീവ് എടുത്തുകളഞ്ഞത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ഈ തീരുമാനം പിൻവലിക്കണമെന്നും ശിവകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.