
തിരുവനന്തപുരം: 2021ലെ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടിയാരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2021 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർത്ഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 29 വരെ ലഭിക്കും. ഫെബ്രുവരി രണ്ടിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 3 മുതൽ 7 വരെ പ്രവേശനം നേടാം.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളേജുകളിലേക്കും ഓപ്ഷൻ നൽകണം. പുതുതായി കോളേജുകൾ ഉൾപ്പെടുത്തിയില്ലെങ്കിൽ തുടർന്നുള്ള ഘട്ടങ്ങളിൽ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സിന് പുതുതായി ഓപ്ഷൻ നൽകാനാകില്ല. നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.