തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സി കാറ്റഗറിയിൽ ഉൾപ്പെട്ട തലസ്ഥാന ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.

സാമൂഹിക,​രാഷ്ട്രീയ,​സാംസ്‌കാരിക,​മത,​സാമുദായിക പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി മാത്രം

വിവാഹം, ​മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ

സിനിമാ തിയേറ്ററുകൾ,​സ്വിമ്മിംഗ് പൂളുകൾ, ​ജിംനേഷ്യങ്ങൾ എന്നിവ പ്രവർത്തിക്കില്ല

ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ ക്ളാസുകളും 31 വരെ ഓൺലൈനാക്കി

അവസാന വർഷ/ബിരുദ ബിരുദാനന്തര, ​പത്ത്,​ 12 ക്ളാസുകൾക്ക് ഇത് ബാധകമല്ല.എന്നാൽ,​ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ളസ്റ്ററുകൾ രൂപപ്പെട്ടാൽ മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ ഹാജർനില 40 ശതമാനത്തിൽ കുറവായാൽ അടുത്ത 15 ദിവസത്തേക്ക് ഓൺലൈൻ ക്ളാസുകളേ നടത്താവൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,​ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഉത്തരവിൽ വ്യക്തമാക്കി.